
മസ്‌കത്ത്: ഒമാനിൽ ജോലിക്കിടെ പ്രവാസികൾ ഉൾപ്പെടെ മൂന്ന് പേരെ കാണാതായി. രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയുമാണ് കാണാതായത്. ദാഖിലിയ ഗവർണറേറ്റിലെ ഖർനുൽ ആലം പ്രദേശത്താണ് മൂന്നുപേരെയും കാണാതായതെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ ആശയവിനിമയം പെട്ടെന്ന് വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു. കാണാതായവരെ കണ്ടെത്താൻ റോയൽ ഒമാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ആർഒപി വ്യോമയാന സംഘം വ്യോമ മാർഗത്തിലൂടെയുള്ള തിരച്ചിലാണ് നടത്തുന്നത്. പ്രദേശത്തുടനീളം തിരച്ചിൽ പ്രവർത്തനങ്ങൾക്ക് സംഘം നേതൃത്വം നൽകുകയാണ്.