ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വെങ്കട ശ്രീനിവാസ് ചുമതലയേറ്റു

മസ്‌കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഔദ്യോഗികമായി ചുമതലയേറ്റ് വെങ്കട ശ്രീനിവാസ്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബൻ ഹമൂദ് അൽ ബുസൈദിക്ക് അദ്ദേഹം നിയമനപത്രം കൈമാറി.

ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് മികച്ച നിലയിൽ സേവനം അനുഷ്ഠിക്കുന്നതിനും ഇന്ത്യൻ സ്ഥാനപതിക്ക് കഴിയട്ടെയെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ആശംസിച്ചു.

ഇന്ത്യൻ ഫോറിൻ സർവീസിലെ 1993 ബാച്ചുകാരനായ വെങ്കട ശ്രീനിവാസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സ്‌പെഷൽ ഡ്യൂട്ടി ഓഫീസറായിരുന്നു.