
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 10 പേർ ഒമാനിൽ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായവരിൽ ബാക്കിയുള്ളവരെല്ലാം അഫ്ഗാൻ പൗരന്മാരാണ്.
ഖസബ് വിലായത്തിൽ നിന്നാണ് 10 പേരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.