ഔദ്യോഗിക സന്ദർശനം; നെതർലൻഡ്‌ലസിലേക്ക് പോകാനൊരുങ്ങി ഒമാൻ സുൽത്താൻ

മസ്‌കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി നെതർലൻഡ്‌ലസിലേക്ക് പോകാനൊരുങ്ങി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. നാളെ അദ്ദേഹം നെതർലൻഡ്സിലേക്ക് തിരിക്കും. ഏപ്രിൽ 14 മുതൽ 16 വരെ നീണ്ടുനിൽകുന്ന സന്ദർശന വേളയിൽ നെതർലൻഡ്സ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു.

പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സയിദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി, വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമദ് അൽ ശൈബാനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഊർജ, ധാതു വകുപ്പ് മന്ത്രി എൻജിനീയർ സലിം ബിൻ നാസിർ അൽ ഔഫി, നെതർലാൻഡ്സിലെ ഒമാൻ അംബാസഡർ ഡോ. അബ്ദുല്ല ബിൻ സാലിം അൽ ഹർത്തി തുടങ്ങിയവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശന വേളയിൽ സുൽത്താനോടൊപ്പം ഉണ്ടായിരിക്കും.