ഒമാനിൽ ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചത് 3,407 നിക്ഷേപകർക്ക്;  മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചു. വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകർക്ക് മന്ത്രാലയം അനുവദിക്കുന്നത് രണ്ട് ഇൻവെസ്റ്റ്‌മെന്റ് റസിഡൻസി വിസകളാണ്. റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപം, ദീർഘകാല ബാങ്ക് നിക്ഷേപങ്ങൾ എന്നിവയിലൂടെ അഞ്ച്, പത്ത് വർഷാടിസ്ഥാനത്തിൽ പുതുക്കാവുന്ന നിക്ഷേപ റെസിഡൻസി പ്രോഗ്രാമുകളാണിത്.