
മസ്കത്ത്: ഒമാനിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഒരാൾ അറസ്റ്റിൽ. ഒമാനി പൗരനാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടി നിശ്ചയിച്ച പാതകളിൽ മനപ്പൂർവം വാഹനം ഓടിച്ച കയറി മറ്റുള്ളവരുടെ സുരക്ഷ അപകടത്തിൽ ആക്കുന്ന തരത്തിലായിരുന്നു ഇയാൾ വാഹനം ഡ്രൈവ് ചെയ്തിരുന്നത്.
ദാഹിറ ഗവർണറേറ്റ് പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.