
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റ്. മസ്കത്തിൽ നിന്നും സലാലയിലേക്കുള്ള പാതയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ പൊടിക്കാറ്റിനെ തുടർന്ന് മണ്ണ് നീങ്ങി. ഇതുവഴി യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. നിർദ്ദേശങ്ങൾ പാലിച്ച് വേണം വാഹനം ഓടിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.
ശക്തമായ പൊടിക്കാറ്റ് വീശിയതിനാൽ ഈ റോഡിൽ യാത്ര ദുർഘടം ആയിരുന്നു. ഇവിടുത്തെ ദൃശ്യപരതയും കുറവായിരുന്നു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. വരുംദിവസങ്ങളിലും പൊടിക്കാറ്റ് തുടരാൻ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.