ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി

മത്ര: ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ സ്വദേശി ഗോപകുമാർ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

അർദ്ധരാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദീർഘകാലമായി മത്രയിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു ഇദ്ദേഹം.

ഇന്ത്യൻ സ്കൂൾ ബസ് ഡ്രൈവറായും ഗോപകുമാർ പ്രവർത്തിച്ചിട്ടുണ്ട്. ഷീല കുമാരിയാണ് ഗോപകുമാറിന്റെ ഭാര്യ.