
മസ്‌കത്ത്: ഒമാനിൽ തീപിടുത്തം. അൽ വുസ്ത ഗവർണറേറ്റിലെ താമസ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഹൈമ വിലായത്തിലാണ് വീടിന് തീപിടിച്ചത്. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.
അഗ്നിശമന സേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.