
മനാമ: മൊബൈൽ ഫോണും മോട്ടോർ സൈക്കിളുകളും പണവും മോഷ്ടിച്ച യുവാവ് ഒമാനിൽ അറസ്റ്റിൽ. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തിയ വ്യക്തിയാണ് അറസ്റ്റിലായത്. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണവുമായ ബന്ധപ്പെട്ട വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതിക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ കൂട്ടിച്ചേർത്തു.