
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ അസൈബ തീരത്ത് യാച്ചിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം. പരിക്കേറ്റയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആശുപത്രിയിലേക്ക് മാറ്റി.
കോസ്റ്റ് ഗാർഡ് പോലീസ് കമാൻഡും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിൽ യാച്ച് പൂർണമായും കത്തിനശിച്ചു.