
മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്കിൽ ഇളവ്. ഒമാൻ എയർപോർട്ട്‌സാണ് ഇളവ് പ്രഖ്യാപിച്ചത്. ലോജിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. പിഎസ് പാർക്കിങ് ഏരിയയിൽ ഇനി മുതൽ പ്രതിദിനം ഒരു ഒമാനി റിയാൽ നിരക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
ഏപ്രിൽ 30നാണ് ഈ ഓഫർ ആരംഭിച്ചത്. ഈ ഓഫർ സെപ്റ്റംബർ 30 വരെ ലഭ്യമാകും. ഒമാനിൽ ഖരീഫ് ടൂറിസ്റ്റ് സീസൺ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ നിരക്കിളവ് യാത്രക്കാർക്ക് വളരെ പ്രയോജനകരമാകും.
ഒമാനിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ കഴിയും.