നോർത്ത് അൽ ബത്തിനയിലെ അൽ ഖബൂറ ബീച്ചിൽ സഹോദരങ്ങൾ മുങ്ങിമ രിച്ചു

മസ്‌കത്ത്: ഒമാനിലെ നോർത്ത് അൽ ബത്തിനയിലെ അൽ ഖബൂറ ബീച്ചിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. പത്ത് വയസും ഏഴ് വയസും പ്രായമുള്ള സഹോദരങ്ങളാണ് മുങ്ങിമരിച്ചതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

കോസ്റ്റ് ഗാർഡ് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒമാനി സമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.