
മസ്കത്ത്: യുഎഇയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിൽവേ ലിങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിനുള്ള നിലമൊരുക്കുന്നതിനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാനിലെ സുഹാറിനെയും യുഎഇയിലെ അബുദാബിയെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ ചിലവ് 300 കോടി യുഎസ് ഡോളറാണ്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പ്രത്യേക കൺസോർഷ്യം പ്രവർത്തിക്കുന്നുണ്ട്. 34 മീറ്റർ വരെ ഉയരമുള്ള 16 പാലങ്ങൾ, 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അബുദാബിയ്ക്കും സുഹാറിനും ഇടയിലുള്ള യാത്രാ ദൂരം 100 മിനിറ്റായി കുറയും