ദ്വിദിന സന്ദർശനം; ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൾജീരിയയിൽ

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ അൾജീരിയ സന്ദർശനത്തിന് തുടക്കമായി. ദ്വിദിന സന്ദർശനത്തിന് വേണ്ടിയാണ് അദ്ദേഹം അൾജീരിയയിൽ എത്തിയത്. അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മാജിദ് തബൈനെയുടെ ക്ഷണ പ്രകാരമാണ് ഒമാൻ സുൽത്താന്റെ സന്ദർശനം.

പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർശിദി, കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രി സഊദ് ബിൻ ഹമൂദ് അൽ ഹബ്സി ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, അൾജീരിയയിലെ ഒമാൻ അംബാസഡർ സൈഫ് ബിൻ നാസർ അൽ ബദാഇ തുടങ്ങിയവർ ഉൾപ്പെടുന്ന ഉന്നത സംഘം അൾജീരിയ സന്ദർശന വേളയിൽ സുൽത്താനെ അനുഗമിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. നിരവധി പ്രാദേശിക, അന്തർ ദേശീയ വിഷയങ്ങളെ കുറിച്ചും ചർച്ച നടക്കും.