വേനൽക്കാലത്ത് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കും; ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി

മസ്‌കത്ത്: വേനൽക്കാലത്ത് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി. സാങ്കേതിക ടീം തയ്യാറായി കഴിഞ്ഞുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇബ്രി, റുസ്താഖ് തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യുതി പദ്ധതികളെ മസ്‌കത്ത് ഗവർണറേറ്റുകളിലെ ജാഫ്‌നൈനുമായി ബന്ധിപ്പിക്കുന്ന 400 കെവി വൈദ്യുതിലൈനുകളും സ്ഥാപിക്കാനും അധികൃതർ പദ്ധതിയിടുന്നു.

ഈ പദ്ധതി ആരംഭിച്ചാൽ ഉണ്ടാകുന്ന അറ്റകുറ്റപ്പണികൾ, സാങ്കേതിക ടീം അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികൾ തുടങ്ങിയവയെ കുറിച്ച് പഠനം നടക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

ഒമാനിൽ നടക്കുന്നത് ഏറ്റവും ഉയർന്ന നിലവാരമുള്ള ഇലക്ട്രിസിറ്റി നെറ്റ്‌വർക്കാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.