
മസ്‌കത്ത്: ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബൗഷർ വിലായത്തിലാണ് സംഭവം. സ്‌ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് രണ്ട് പേർ മരിച്ചു. പ്രവാസികളാണ് മരണപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സിവിൽ ഡിഫൻസ് അതോറിറ്റി സംഘം സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.