ഒമാനിൽ പ്രവാസി മലയാളി മരിച്ചു

മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ സ്വദേശി വയ്യാപ്പറത്ത് ബഷീർ ആണ് മരിച്ചത്. 64 വയസായിരുന്നു. ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു.

ബഷീറിന് നേരത്തെ ടെലിഫോൺ കാർഡ് കച്ചവടമായതിനാൽ അദ്ദേഹം ടെലിഫോൺ കാർഡ് ബഷീർക്ക എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിതാവ്: ഇസ്മായീൽ. മാതാവ്: ഖദീജ. ഭാര്യ: റിസ്വത്ത്. റൂവിയിൽ ബിസിനസ് നടത്തുന്ന സലീം ബഷീറിന്റെ സഹോദരനാണ്.