
മസ്കത്ത്: ആമീറാത്ത്- ബൗഷർ മൗണ്ടൻ റോഡിൽ ഭാരവും ഉയരവുമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മസ്കത്ത് മുൻസിപ്പാലിറ്റി. മൂന്ന് ടൺ ഭാരമുള്ളതോ മീറ്ററിൽ കൂടുതൽ ഉയരമുള്ളതുമായ വാഹനങ്ങളുടെ പ്രവേശനം ആണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതിന് ഭാഗമായി നാല് വ്യത്യസ്ത സ്ഥലങ്ങളിൽ ഉയര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയും ഗതാഗതവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഹെവി വാഹന ഡ്രൈവർമാർ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം റോഡിലെ ഉയര നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുന്നതിനായി നേരത്തെ കരാറുകാരിൽ നിന്നും മുൻസിപ്പാലിറ്റി ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു.