സലാല വിമാനത്താവളത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പാർക്കിങ് ഫീസ് അടയ്ക്കാം

സലാല: ഇനി മുതൽ സലാല രാജ്യാന്തര വിമാനത്താവളത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പാർക്കിങ് ഫീസ് അടയ്ക്കാം. ഇതിനായി വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ (എടിഎം) സ്ഥാപിച്ചു. ഒമാൻ എയർപോർട്ട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ വിശദീകരിച്ചു.