
മസ്കത്ത്: വാഹന പാർക്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. തടസ്സമുണ്ടാക്കുന്ന പാർക്കിംഗിനെതിരെയാണ് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്ന ആരെയും നിയമലംഘകരായി കണക്കാക്കുമെന്നാണ് അറിയിപ്പ്. സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കാൻ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ആണ് പാർക്കിംഗ് നിയന്ത്രണങ്ങളെ കുറിച്ച് വാഹനമോടിക്കുന്നവർക്ക് വിശദീകരിച്ച് നൽകിയിരിക്കുന്നത്.