വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ഗാർഡ്

മസ്‌കത്ത്: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ഗാർഡ്. ദോഫാർ ഗവർണറേറ്റിലെ മിർബത്ത് തീരത്ത് മുങ്ങിത്താഴുന്ന കുട്ടിയെയാണ് കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്‌ക്യൂ ടീമിലെ അംഗം 2 പൗരന്മാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.

വെള്ളത്തിൽ നിന്ന് അബോധാവസ്ഥയിലായിരുന്നു കുട്ടിയെ പുറത്തെത്തിച്ചത്. ഉടൻ തന്നെ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര ശ്രമങ്ങളും ആരംഭിച്ചു. രക്ഷാപ്രവർത്തകരും പൗരന്മാരും 25 മിനിറ്റ് തുടർച്ചയായി സിപിആർ നൽകിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. പിന്നീട് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ റോയൽ ഒമാൻ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.