ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു

മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ കേച്ചേരി എരനെല്ലൂർ വീട്ടിൽ വേലായുധൻ മകൻ സുരേഷ് കുമാർ ആണ് മരിച്ചത്. 58 വയസായിരുന്നു. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ വെച്ചാണ് സുരേഷ് കുമാർ മരിച്ചത്. ബിന്ദുവാണ് സുരേഷ് കുമാറിന്റെ ഭാര്യ.

മസ്‌കത്ത് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.