
സലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയാണ് സലാലയിൽ കുഴഞ്ഞുവീണ് മരിച്ചത്. ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഫനീഫയാണ് മരിച്ചത്. 55 വയസായിരുന്നു.
ഇന്ന് രാവിലെ ജോലിസ്ഥാലത്ത് കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. ആരിഫയാണ് മുഹമ്മദ് ഹനീഫയുടെ ഭാര്യ. റോയൽ ഒമാൻ പോലീസ് സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.