പർവ്വതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം; മുഴുവൻ പേരെയും സുരക്ഷിതമാക്കി ഒമാൻ പോലീസ്

മസ്‌കത്ത്: ഒമാനിൽ പർവ്വതാരോഹകരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പർവ്വതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം വന്നതിനെ തുടർന്നാണ് മുഴുവൻ പേരെയും രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മസ്‌കത്ത് ഗവർണറേറ്റിലെ ആമീറാത്ത് വിലായത്തിലായിരുന്നു സംഭവം.

പോലീസ് ഏവിയേഷൻ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഹെലികോപ്ടർ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.