
വടക്കൻ ശർഖിയ ഗവർണറേറ്റിലെ സമദ് അൽഷാൻ, ബിദിയ ആശുപത്രികളിൽ കുട്ടികൾക്കായുള്ള പൂന്തോട്ടം ഉദ്ഘാടനം ചെയ്തു. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുടെ ധനസഹായത്തോടെയാണ് സമദ് അൽ ഷാൻ ഹോസ്പിറ്റലിലും ബിദിയ ഹോസ്പിറ്റലിലും പൂന്തോട്ടം ഒരുക്കിയത്. കമ്പനി ജനറൽ മാനേജർ മുഹമ്മദ് അൽ അബ്രി, പ്രതിനിധി അലി ബിൻ ജുമാ അൽ അറൈമി എന്നിവർ സംബന്ധിച്ചു.