മസ്കത്തിൽ ഗതാഗത നിയന്ത്രണം; അൽ ഖുവൈർ സർവീസ് റോഡ് താൽകാലികമായി അടച്ചിടും

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ അൽ ഖുവൈർ സർവീസ് റോഡ് താൽകാലികമായി അടച്ചിടും. മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അറ്റകുറ്റ പണികളുടെ ഭാഗമായാണ് റോഡ് അടച്ചിടുക. തിങ്കളാഴ്ച്ച ഭാഗികമായും ജൂൺ മൂന്ന് ചൊവ്വാഴ്ച്ച പൂർണമായും റോഡ് അടച്ചിടും. റോയൽ ഒമാൻ പൊലീസുമായി ചേർന്ന് പ്രദേശത്ത് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.