
മസ്കത്ത്: ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തേക്ക് സെൻട്രൽ മത്സ്യ മാർക്കറ്റിന് അവധിയായിരിക്കുമെന്ന് ഒമാൻ. കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ അഞ്ച് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. ജൂൺ 10ന് പതിവുപോലെ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ജൂൺ അഞ്ച് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് ഒമാനിൽ ബലിപെരുന്നാൾ അവധി.