അപകടകരമായ രീതിയിൽ വാഹനമോടിച്ച് മറ്റുള്ളവരെ ഇടിക്കാൻ ശ്രമിച്ചു; ഒമാനിൽ പ്രവാസി അറസ്റ്റിൽ

മസ്‌കത്ത്: അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റുള്ളവരുടെ മേൽ ഇടിച്ചുകയറ്റാൻ ശ്രമം നടത്തുകയും ചെയ്ത പ്രവാസി ഒമാനിൽ അറസ്റ്റിൽ. ദോഫാർ ഗവർണറേറ്റിൽ നിന്നാണ് പ്രവാസിയായ പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശ് പൗരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി മനഃപൂർവം വാഹനം ആളുകളുടെ മേൽ ഇടിച്ചു കയറ്റാൻ ശ്രമിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.