
മസ്കത്ത്: ഈദ് അവധിക്കാലത്ത് നിസ്വ വിലായത്തിൽ മുവാസലാത്ത് ബസിനെ ആശ്രയിച്ചത് 4200 ൽ അധികം യാത്രക്കാരെന്ന് കണക്കുകൾ. ജൂൺ അഞ്ച് മുതൽ എട്ടുവരെയുള്ള ദിവസങ്ങളിലാണ് ഇത്രയും ആളുകൾ ബസിൽ യാത്ര ചെയ്തത്.
തിരക്കേറിയ സമയങ്ങളിൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിലെ പ്രതിബദ്ധത അധികൃതർ ഉയർത്തിക്കാട്ടി. പൊതുജന അവബോധത്തെയാണ് ഈ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.