പ്രവാസികൾക്ക് വടക്കൻ ശർഖിയ ഗവർണറേറ്റിൽ സൗജന്യ വാക്സിൻ ലഭ്യമാക്കുന്നു

ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ പ്രവാസികൾക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുന്നു. നാളെയും, മറ്റന്നാളുമാണ് വാക്സിനേഷൻ നടക്കുക. ഓക്സ്ഫോർഡ് അസ്ട്രാസെനേക്ക വാക്സിൻ എടുക്കാൻ താൽപ്പര്യപ്പെടുന്ന പ്രവാസികൾക്ക് രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയുള്ള സമയത്തിനുള്ളിൽ ഇബ്ര CDC യിൽ എത്തി വാക്സിൻ സ്വീകരിക്കാം. ഇതിനായി മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതില്ല.