
മസ്കത്ത്: ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ യാങ്കുളിൽ മുന്തിരി വിളവെടുപ്പിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. യാങ്കൂളിലെ മുന്തിരിയ്ക്ക് രുചിയും ഉയർന്ന ഗുണനിലവാരവുമുള്ളതിനാൽ തന്നെ പ്രാദേശിക വിപണികളിൽ ഇവയ്ക്ക് ഡിമാൻഡ് കൂടുതലാണ്. ഏകദേശം 13 ഏക്കർ സ്ഥലത്താണ് ഇവിടെ മുന്തിരികൃഷി ചെയ്യുന്നത്. ആകെ 2,600 മുന്തിരി തൈകളുമുണ്ട്.
മുന്തിരി കർഷകർക്കായി മന്ത്രാലയം നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. നടീൽ ദൂരം, മുന്തിരി ട്രെല്ലിസ് ഡിസൈൻ, ആധുനിക ജലസേചന സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക മേൽനോട്ടവും ഉപദേശക തുടർനടപടികളും ഉൾപ്പെടെയുള്ള സേവനങ്ങളാണ് കർഷകർക്കായി നൽകുന്നത്.
കീട നിയന്ത്രണം, കർഷകർക്ക് മുന്തിരി തൈകൾ നൽകൽ, പ്രതിരോധ സ്പ്രേ ചെയ്യലും വളപ്രയോഗവും ഷെഡ്യൂൾ ചെയ്യൽ എന്നിവയിലും കർഷകർക്ക് സഹായം നൽകുന്നുണ്ട്.