
മസ്കത്ത്: മസ്കത്തിൽ നിന്നും അമ്മാനിലേക്കുള്ള വിമാനം റദ്ദാക്കി ഒമാൻ എയർ. ഡബ്ല്യു വൈ 411, ഡബ്ല്യു വൈ 412 വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസാണ് റദ്ദാക്കിയതെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു.
അതേസമയം, സലാം എയറും വരും ദിവസങ്ങളിൽ വിവിധ റൂട്ടുകളിൽ വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് ജൂൺ 20 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരക്കുന്നത്. മേഖലയിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് നടപടി.