ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ബുറൈമി: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ ആണ് മരിച്ചത്. 54 വയസായിരുന്നു. എട്ട് വർഷത്തോളം അദ്ദേഹം ഒമാനിൽ പ്രവാസിയായിരുന്നു. ബുറൈമിയിൽ അറബി വീട്ടിലാണ് സുലൈമാൻ ജോലി ചെയ്തിരുന്നത്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: സലീന. മക്കൾ: മൻസൂർ, മാഹിൻ. മരുമക്കൾ: അഞ്ചാല മൻസൂർ, അൻസിയ മാഹിൻ.