
മസ്കത്ത്: വീട്ടിൽ നിന്നും ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരി ഉൾപ്പെടെ മൂന്ന് പേർ ഒമാനിൽ അറസ്റ്റിൽ. ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയും രണ്ട് പാകിസ്ഥാൻ പ്രവാസികളുമാണ് അറസ്റ്റിലായത്. സീബ് വിലായത്തിലെ ഒരു വീട്ടിൽ നിന്നും മോഷണം വടത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
വീബ് വിലായത്തിലെ ഒരു വീട്ടിൽ നിന്നായിരുന്നു ഇവർ മോഷണം നടത്തിയത്. മസ്കത്ത് ഗവർണറേറ്റ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.