
സലാല: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് ആണ് മരിച്ചത്. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഒമാനിലെ സലാലയിൽ വെച്ചാണ് അദ്ദേഹം മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നേരത്തെ സലാലയിൽ ജോലി ചെയ്തിരുന്നയാളാണ് അദ്ദേഹം.
ഭാര്യ: സാഹിറ. മക്കൾ: സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്സൽ, ജാസ്മിൻ, ജസീല. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.