ഇറാൻ-ഇസ്രായേൽ സംഘർഷം; ചില വിമാന സർവ്വീസുകൾ റദ്ദാക്കിയതായി സലാം എയർ

മസ്‌കത്ത്: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2025 ജൂൺ 30 വരെ നിർത്തിവയ്ക്കുമെന്ന് സലാം എയർ. ഇവിടങ്ങളിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കണമെന്ന് സലാം എയർ വ്യക്തമാക്കി.

എല്ലാ യാത്രക്കാരും അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ വിശദീകരിച്ചു. മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവർത്തനം പുനരാരംഭിക്കുമെന്നും സലാം എയർ അറിയിച്ചു.