
മസ്കത്ത്: പുതിയ ബോയിംഗ് 787 ഡ്രീംലൈനർ സ്വന്തമാക്കി ഒമാൻ എയർ. എയർലൈനിന്റെ ഫ്ളീറ്റ് വിപുലീകരണത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ടാണ് പുതിയ വിമാനം എത്തിച്ചത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏ4ഒ-എസ് ജെ രജിസ്റ്റർ ചെയ്താണ് 787 ഡ്രീംലൈനർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പാരീസ്, ക്വാലാലംപൂർ, ആസംറ്റർഡാം തുടങ്ങിയവിടങ്ങളിലേക്ക് പുതിയ ഡ്രീംലൈനർ ഉടൻ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.