ആദായ നികുതി റിട്ടേൺ ഓഡിറ്റർ അംഗീകരിക്കണം; നിർദ്ദേശവുമായി ഒമാൻ നികുതി അതോറിറ്റി

മസ്‌കത്ത്: എല്ല നികുതിദായകരും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി നിയമപരമായി ലൈസൻസ് ചെയ്ത ഒരു ഓഡിറ്റർ അംഗീകരിക്കണമെന്ന് ഒമാൻ. നികുതി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആദായനികുതി നിയമ നമ്പർ (28/2009) ലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ നടപടി.

സാമ്പത്തിക റിപ്പോർട്ടിങിലെ അനുസരണം, സുതാര്യത, കൃത്യത എന്നിവ വർധിപ്പിക്കാനാണിത് ലക്ഷ്യമിടുന്നു. ഓഡിറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ സമർപ്പിക്കുന്നത് പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾക്കും അംഗീകൃത ഓഡിറ്റർമാരെ പരിശോധിക്കുന്നതിനും നികുതിദായകർക്ക് www.fsa.gov.om se ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി പോർട്ടൽ സന്ദർശിക്കാം.