സലാല തീരത്ത് വാണിജ്യ കപ്പൽ മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി

സലാല: സലാല തീരത്ത് വാണിജ്യ കപ്പൽ മുങ്ങി. സലാല തീരത്ത് തെക്ക്- കിഴക്കാണ് വാണിജ്യ കപ്പൽ മുങ്ങിയത്. കപ്പലിലെ ജീവനക്കാരായ 20 പേരെയും രക്ഷപ്പെടുത്തി. ഒമാൻ മാരിടൈം സെക്യൂരിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.

സലാല തീരത്തിന് ഏകദേശം 20 നോട്ടിക്കൽ മൈൽ തെക്ക്-കിഴക്കയാണ് കൊമോറോസ് പാതകയുള്ള ഫീനിക്സ് 15 എന്ന വാണിജ്യ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി കടന്നുപോയ മറ്റൊരു വാണിജ്യ കപ്പലായ ഗൾഫ് ബർക കപ്പലിലാണ് അപകടത്തിൽപ്പെട്ട ജീവനക്കാരെ രക്ഷപ്പെടുത്തിയത്.