ഒമാനിൽ കൊതുക് നിർമ്മാജന ഉപകരണത്തിന് വിലക്ക് ഏർപ്പെടുത്തി കൺസ്യുമർ പ്രൊട്ടക്ഷൻ അതോറിറ്റി. ‘പാർ പാർ’ എന്ന റെപ്പെല്ലന്റിനാണ് വിലക്ക്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ഇനി മുതൽ ഇവ വിൽപ്പന നടത്താനാകില്ല. നിയന്ത്രണം ലംഘിച്ച് ഇവയുടെ വിൽപ്പന നടത്തുന്നവർക്ക് 50 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ഈടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.