കെട്ടിട നമ്പറുകൾ സംരക്ഷിക്കണം; നിർദ്ദേശവുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: തെരുവ് അടയാളങ്ങളും കെട്ടിട നമ്പറുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി മസ്‌കത്ത് മുൻസിപ്പാലിറ്റി. തെരുവ് അടയാളങ്ങളും കെട്ടിട നമ്പറുകളും കളിപ്പാട്ടങ്ങളല്ലെന്നും അവ സംരക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. തെരുവുകളുടെ പേരുകളും കെട്ടിട നമ്പറുകളും നീക്കം ചെയ്യുകയോ വികൃതമാക്കുകയും ചെയ്യുന്നത് താമസക്കാരെയും സന്ദർശകരെയും ആശയക്കുഴപ്പത്തിലാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവർത്തനങ്ങൾ ആംബുലൻസുകളുടെയും ഫയർ ട്രക്കുകളുടെയും വരവ് തടസപ്പെടുത്തും. ഈ അടയാളങ്ങൾ വെറുതെ സ്ഥാപിച്ചതില്ലെന്നും നമ്മുടെ ദൈനംദിന ജീവിതം ക്രമീകരിക്കാൻ വേണ്ടിയുള്ളതാണിതെന്നും അധികൃതർ അറിയിച്ചു.

വീട്ടു നമ്പറിൽ കൃത്രിമം കാണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മസ്‌കത്ത് മുൻസിപ്പാലിറ്റി നൽകുന്ന മുന്നറിയിപ്പ്.