
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കണ്ണൂർ ചാലാട് അലവിൽ പുളിക്കപ്പറമ്പിൽ ആദർശ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 44 വയസായിരുന്നു. മവേല സൂഖിലെ താമസ സ്ഥലത്ത് വച്ചാണ് മരണം സംഭവിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ: സബീന. മകൻ: ആദർവ് (രണ്ടുവയസ്സ്).പിതാവ്: സുബ്രമണ്യൻ. മാതാവ്: റീത്ത. 15 വർഷമായി മവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്‌സിങ് ജോലികൾ ചെയ്തു വരികയായിരുന്നു.