കോഴിക്കോട് സെക്ടറിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി സലാം എയർ

മസ്കത്ത്‌: ഒമാനിൽ നിന്നും കോഴിക്കോട് സെക്ടറിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി സലാം എയർ. ഹൈദരാബാദ്, ദാക്ക, സിയാൽകോട്ട് തുടങ്ങിയ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ജൂലൈ 13 വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

സർവീസുകൾ റദ്ദാക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സലാം എയർ വിമാന കമ്പനിയിൽ നിന്ന് ഔദ്യോഗികമായി യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും ലഭിച്ചിട്ടുണ്ട്. വിമാനം വീണ്ടും ബുക്ക് ചെയ്യാനും മറ്റു വിവരങ്ങൾക്ക് വേണ്ടിയും സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ +968 24272222 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ജൂലൈ 13ന് ശേഷം സർവീസുകൾ തുടരുന്ന കാര്യം സംബന്ധിച്ചും വ്യക്തതയൊന്നുമില്ല.