
മസ്‌കത്ത്: ഒമാനിൽ ഇലക്ട്രിക് ഗെയിംസ് ഉപകരണത്തിൽ നിന്ന് വീണ് ബാലന് പരുക്കേറ്റു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിലെ വാണിജ്യ കേന്ദ്രത്തിലാണ് സംഭവം. സുഹാറിലെ മാളിലാണ് അപകടമുണ്ടായത്.
മെഡിക്കൽ ടീം സംഭവ സ്ഥലത്തെത്തി അടിയന്തര പരിചരണം ഉറപ്പുവരുത്തുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം വ്യക്തമാക്കി.