സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് പാതയിൽ ഗതാഗത നിയന്ത്രണം

മസ്‌കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് പാതയിൽ ഗതാഗത നിയന്ത്രണം. റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിൽ നിന്ന്, സീബ്, ബർക, സുഹാർ ഭാഗത്തേക്കുള്ള പാതയാണ് റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് താത്കാലികമായി അടച്ചത്.

ഓഗസ്റ്റ് മാസം 14 വരെയാണ് നിയന്ത്രണം. ഈ കാലയളവിൽ പ്രദേശത്ത് താത്കാലിക ഗതാഗത വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.