ഇന്ത്യ – ഒമാൻ ഫുട്ബാൾ മത്സരത്തിന് തുടക്കമായി

സുൽത്താനേറ്റിന്റെ 51ാമ​ത്​ ദേ​ശീ​യ ദി​നാചരണത്തിന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ-​ഒ​മാ​ൻ ബ്ലൈ​ൻ​ഡ് ഫൈ​വ് സൈ​ഡ് ഫു​ട്ബാ​ൾ സീ​രീ​സി​ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ തു​ട​ക്ക​മാ​യി. ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളാണ് പരമ്പരയിൽ ഉള്ളത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഒ​മാ​ൻ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ഒ​മാ​ന് വേ​ണ്ടി സ​യി​ദ് അ​ൽ ഈ​ദി​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. രണ്ടാം മത്സരം നാളെ വൈകിട്ട് 4 മണിക്ക് നടക്കും.