
സുൽത്താനേറ്റിന്റെ 51ാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യ-ഒമാൻ ബ്ലൈൻഡ് ഫൈവ് സൈഡ് ഫുട്ബാൾ സീരീസിന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ തുടക്കമായി. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഒമാൻ ഇന്ത്യയെ പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയിൽ ഒമാന് വേണ്ടി സയിദ് അൽ ഈദിയാണ് ഗോൾ നേടിയത്. രണ്ടാം മത്സരം നാളെ വൈകിട്ട് 4 മണിക്ക് നടക്കും.