
മസ്കത്ത്: ഒമാനിൽ കൈറ്റ് ഫെസ്റ്റിവൽ അവസാനിച്ചു. ജുലൈ 15 ന് ആരംഭിച്ച കൈറ്റ് ഫെസ്റ്റിവലിന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലാണ് തിരശീല വീണത്. ലോകമെമ്പാടുമുള്ള 90 ൽ അധികം അത്ലറ്റുകൾ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു. നാലു ഘട്ടങ്ങളിലായി നടന്ന മൾട്ടി സ്റ്റേജ് ഡൗൺവൈൻഡർ റേസിൽ അയ്മാൻ അബ്ദുല്ല അൽ ഗഫ്രി കിരീടം ചൂടി.
സൗത്ത് ശർഖിയ ഗവർണർ ശൈഖ് ഡോ. യ്ഹയ ബദർ അലി മാവാലിയുടെ നേതൃത്വത്തിലാണ് സമാപന ചടങ്ങുകൾ നടന്നത്. സാഹസിക ടൂറിസത്തെ പിന്തുണയ്ക്കുന്നതിനും ആഗോള കായിക, ടൂറിസം ഭൂപടത്തിൽ ഒമാന്റെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും കൈറ്റ് ഫെസ്റ്റിവൽ സഹായകമായെന്ന് ഫെസ്റ്റിവലിന്റെ സംഘാടകർ വ്യക്തമാക്കി.
ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയായ ഒംറാൻ, ഒമാൻ സെയിലുമായി സഹകരിച്ചാണ്.