
മസ്‌കത്ത്: കച്ചവടക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഖരീഫ് സീസണിൽ ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികൾ വേണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം വാണിജ്യ രീതികൾ തടയുന്നതിന് വേണ്ടി ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കാമ്പയിനും ആരംഭിച്ചു.
‘നിങ്ങളുടെ വിശ്വാസമാണ് തങ്ങളുടെ ലക്ഷ്യം’ എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. വിപണികളിലും വാണിജ്യ ഔട്ട് ലെറ്റുകളിലും ഉടനീളമുള്ള തീവ്രമായ ഫീൽഡ് പരിശോധനകളും അധികൃതർ നടത്തിവരികയാണ്. രാജ്യത്തിന് പുറത്തു നിന്നും ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ കൂട്ടമായി ദോഫാറിലേക്ക് ഒഴുകുന്ന സമയമാണ് ഖരീഫ് സീസൺ.
ഖരീഫ് കാലാവസ്ഥാ ആസ്വദിക്കാനായി നിരവധി പേരാണ് സലാലയിലെത്തുന്നത്.